സോറിയാസിസ്കണ്ടാല് അറപ്പുണ്ടാക്കുന്ന രോഗം. ശരീരത്തിലെ തൊലി മീനിന്‍െറ ചെതുമ്പലുകള്‍ പൊളിയുന്നതുപോലെ വെളുപ്പ്കലര്ന്ന നിറത്തില്‍ അടര്‍ന്നു പോകുന്ന അവസ്ഥ. ചുവപ്പും കറുപ്പും കലര്‍ന്ന വെളുത്ത ശകലങ്ങളും ചൊറിച്ചിലും ചുട്ടുനീറ്റലും. കാല്‍മുട്ടിലോ കൈമുട്ടിലോ തലയിലോ ആണ് ആദ്യം ഇത് പ്രത്യക്ഷപ്പെടാറുള്ളത്. പിന്നീട് പടര്‍ന്ന് ശരീരമാസകലമാകാം. പകരുകയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് അടുത്തിടപഴകാന്‍ വൈഷമ്യം ഉണ്ടാകും.ആയുര്‍വേദത്തില്‍ ‘സിദ്ധ്മം’ എന്നറിയപ്പെടുന്ന ഈ രോഗമാണ് ‘സോറിയാസിസ്’. രോഗം വര്‍ധിച്ച് മൂര്ധന്യതയിലെത്തിയാല് ഇത് സോറിയാറ്റിക് ആര്‍ത്രൈറ്റിക്സ് ആയി മാറാം. അങ്ങനെ സന്ധികള്‍ക്ക് വീക്കവും അതിവേദനയും വന്ന് രോഗിയെ വളരെ കഷ്ടപ്പെടുത്തുന്ന അവസ്ഥയിലുമെത്താറുണ്ട് സോറിയാസിസ്.കാരണംസോറിയാസിസിന്െറ പ്രധാനകാരണം മാനസിക വൈഷമ്യം തന്നെയാണെന്നാണ് ഇന്ന് ശാസ്ത്രം നിഗമനത്തിലെത്തിയിട്ടുള്ളത്. മനോവൈഷമ്യം മൂലം സെറിബല്ലത്തിനും ഹൈപ്പോതലാമസിനും പോണ്ഡ്സിനും ഉണ്ടാകുന്ന കര്‍മപരമായ തകരാറുകള്‍ മൂലം ദഹനേന്ദ്രിയ വ്യവസ്ഥകള്‍ തകരാറിലാവുന്നു. ഇതോടൊപ്പം, അമിതാഹാരവും ശരീരത്തിന് പൊരുത്തപ്പെടാനാവാത്ത ഭക്ഷണ പാനീയങ്ങളും അവതന്നെ സമയംതെറ്റി കഴിക്കുകകൂടിയാവുമ്പോള് ദഹനേന്ദ്രിയ വ്യവസ്ഥകള്‍ക്കൊപ്പം രക്ത ചംക്രമണ കര്‍മങ്ങളെയും തകരാറിലാക്കുന്നു. ഇതുമൂലം പുറത്തുകളയേണ്ട മാലിന്യങ്ങള്‍ യഥാവസരം പുറത്തുകളയാതെ ശരീരത്തില്‍ അടിഞ്ഞുകൂടി രോഗകാരണമാകുന്നു.ചികിത്സസ്റ്റീറോയിഡ് ഗുളികകള്‍ അകത്തേയും സ്റ്റീറോയിഡ് കലര്‍ന്ന ഓയിന്റ്മെന്റുകള്‍ പുറത്തുപുരട്ടാനും കൊടുക്കലാണ് അലോപ്പതി അവലംബിക്കുന്ന ചികിത്സാരീതി. താല്കാലിക രോഗശമനം കിട്ടിയാലും സ്റ്റീറോയിഡിന്െറ ശക്തി കുറയുമ്പോള്‍ രോഗം പൂര്‍വാധികം ശക്തിയായി തിരിച്ചെത്താനുള്ള സാധ്യത വളരെയേറെയാണ്. ഇതിനും പുറമെ സീസണബ്ളായി വീണ്ടും വരാനുള്ള സാധ്യത സോറിയാസിസിന്‍െറ പൊതുസ്വഭാവമാണുതാനും.ആയുര്‍വേദ ചികിത്സാ രീതിയനുസരിച്ച് ശരീരത്തില്‍ ദുഷിച്ചടിഞ്ഞ് കൂടിയിട്ടുള്ള മാലിന്യങ്ങളെ പുറത്തുകളയലാണ് ആദ്യമായി ചെയ്യുന്ന ചികിത്സ. ഇങ്ങനെ ശോധനചികിത്സ ചെയ്തതിനു ശേഷമേ അകത്തെയും പുറത്തെയും രോഗശമനത്തിനുള്ള ചികിത്സ ചെയ്യുകയുള്ളൂ.ഈ ചികിത്സകളൊക്കെ ആരംഭിക്കുന്നതിനു മുമ്പേ മാനസിക പിരിമുറുക്കം കുറയുന്നതിലേക്കായി യോഗ, ധ്യാനം, പ്രാര്‍ഥന എന്നിവ ശീലിക്കുന്നത് നല്ലതാണ്.ആദ്യം പുറത്തുകളയേണ്ടവയെ അയവുള്ളതാക്കുന്നതിനായി സ്നേഹപാനം (നെയ്യ് കുടിപ്പിക്കല്‍) നടത്തുന്നു. അങ്ങനെ ശരീരം സ്നിഗ്ധമാക്കിയശേഷം വമനം (ഛര്‍ദിപ്പിക്കല്‍) ചെയ്ത് മാലിന്യത്തെ ശരീരത്തില്‍നിന്ന് പുറത്തേക്കു കളയുന്നു.പ്രകൃതിയില്‍ ശക്തമായ കാറ്റുണ്ടാകുന്നതുപോലെ വമനം മൂലം ശരീരത്തിനുള്ളിലുണ്ടാകുന്ന മര്‍ദവ്യത്യാസം അനുസരിച്ച് ശരീരമാസകലം വ്യാപിച്ച് തൊലിയില്വരെ എത്തിനില്‍ക്കുന്ന ദുഷിച്ച ഘടകങ്ങളെ ആമാശയത്തിലേക്ക് വലിച്ചടുപ്പിച്ച് പുറത്തേക്കുകളയുകയാണിവിടെ ചെയ്യുന്നത്. അങ്ങനെ ശരീരത്തെ ശുദ്ധീകരിച്ച് പഴയ രീതിയിലാക്കി ശരീരയന്ത്രത്തെ നിയന്ത്രിക്കുന്ന നാഡീവ്യവസ്ഥകളെ സ്വസ്ഥവും ശാന്തവും പ്രവര്ത്തനരഹിതവുമാക്കുന്നു.മനോവൈഷമ്യം മൂലം തകരാറിലായ സെറിബല്ലം, ഹൈപ്പോതലാമസ്, പോണ്ഡ്സ് എന്നിവയെ ഒന്നുകൂടി പ്രവര്‍ത്തന നിരതമാക്കുന്നതിനായി ശിരസ്സില്‍ തക്രധാര (മോരു ധാര) കൂടി ഏഴുദിവസം ചെയ്യുന്നു.ഇതിനുശേഷമാണ് അകത്തേക്കും പുറത്തേക്കും സാധാരണഗതിയില്‍ ഈ രോഗത്തിന് മരുന്നുകൊടുക്കാറുള്ളത്. അങ്ങനെയായാല്‍ ഈ രോഗത്തിന്‍െറ റിക്കറിങ് സ്വഭാവരീതി (സീസണലായിവരുന്ന രീതി) നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് എന്‍െറ ചികിത്സാനുഭവം പറയുന്നത്.പുറത്തേക്കുള്ള മരുന്നില്‍ ഇന്ന് സാധാരണയായി ഉപയോഗിക്കുന്നത് ദന്തപാലതൈലമാണ്. ഇത് ഒട്ടൊക്കെ ഫലപ്രദമാണുതാനും.ചുട്ടുപുകച്ചിലും ചുവന്ന നിറവുമുള്ള സോറിയാസിസിന് ആനപ്പിണ്ഡം ചുട്ടുകരിച്ച ഭസ്മം ആനമൂത്രത്തില്‍ കലക്കി പുരട്ടാന്‍ കൊടുത്തത് വളരെ ഫലപ്രദമായിക്കണ്ടു.രോഗിയെയും രോഗാവസ്ഥയെയും നോക്കി ശക്തവും ഫലപ്രദവുമായ ചികിത്സ ആയുര്‍വേദത്തിലുണ്ട്.
നമ്മുടെ നാട്ടിൽ പരമ്പരാഗതമായി പ്രയോഗത്തിലുണ്ടായിരുന്ന എന്നാൽ ഇപ്പോൾ അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന നാടൻ ചികിൽസകളും ഒറ്റമൂലികളും മുത്തശ്ശി വൈദ്യവുമാണ് ഈ സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പരാമർശിച്ചിരിക്കുന്ന ചികിൽസകൾ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യേണ്ടതാണ്. നാശനഷ്ടങ്ങൾക്കൊ മറ്റ് പ്രശ്നങ്ങൾക്കൊ ഞങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
Labels
Apilepsy
Dengue fever
natural bleach
Polycystic Ovarian Disease (PCOD or PCOS)
Sinusitis
അകാല നര
അപകടങ്ങള്‍
അപസ്മാരം
അമിതവണ്ണം
അരിഷ്ടങ്ങള്‍
അര്‍ബുദം
അലര്‍ജി
അസിഡിറ്റി
അസ്ഥി വേദന
അറിവുകള്‍
ആണിരോഗം
ആര്‍ത്തവ പ്രശ്നങ്ങള്‍
ആര്യവേപ്പ്
ആസ്ത്മ
ആഹാരക്രമം
ഇഞ്ചി
ഇരട്ടി മധുരം
ഉപ്പൂറ്റി വേദന
ഉലുവാ
ഉഷ്ണ ഭക്ഷണം
ഉറക്കത്തിന്
എരുക്ക്
എള്ള്
ഏലക്ക
ഒറ്റമൂലികള്‍
ഓര്‍മ്മശക്തി
ഔഷധ സസ്യങ്ങള്‍
കടുക്
കണ്ണ് വേദന
കഫക്കെട്ട്
കരൾ സുരക്ഷ
കരിംജീരകം
കര്‍പ്പൂരം
കറ്റാര്‍വാഴ
കാടമുട്ട
കാല്പാദം
കുങ്കുമപ്പൂവ്
കുട്ടികളുടെ ആരോഗ്യം
കുര അഥവാ കാസം
കൂര്‍ക്കംവലി
കൊടിഞ്ഞി
കൊളസ്ട്രോൾ
കോഴിമുട്ട
ക്യാന്‍സര്‍
ഗര്‍ഭകാലം
ഗര്‍ഭരക്ഷ
ഗൈനക്കോളജി
ഗ്രാമ്പൂ
ചര്‍മ്മ സൌന്ദര്യം
ചികിത്സകള്‍
ചുണങ്ങ്
ചുമ
ചെങ്കണ്ണ്
ചെന്നികുത്ത്
ചെവിവേദന
ചെറുതേന്‍
ഛര്‍ദ്ദി
ജലദോഷം
ജാതി പത്രി
ജീവിത ശൈലി
ഡെങ്കിപ്പനി
തലമുടി ആരോഗ്യം
തലവേദന
തീപ്പൊള്ളല്‍
തുമ്പ
തുളസി
തേങ്ങാ
തൈറോയിട്
തൈറോയിഡ്
തൊണ്ടവേദന
തൊലിപ്പുറം
തൊഴുകണ്ണി
ദഹനക്കേട്
നഖങ്ങള്‍
നടുവേദന
നരക്ക്
നാട്ടറിവ്
നാഡീ രോഗങ്ങള്‍
നാസാ രോഗങ്ങള്‍
നിത്യ യൌവനം
നുറുങ്ങു വൈദ്യം
നെഞ്ചെരിച്ചില്‍
നെയ്യ്
നെല്ലിക്ക
നേന്ത്രപ്പഴം
പച്ചമരുന്നുകള്‍
പനി
പനി കൂര്‍ക്ക
പല്ലുവേദന
പാമ്പ് കടി
പുഴുക്കടി
പേശി
പൈല്‍സ്
പ്രതിരോധ ശക്തി
പ്രമേഹം
പ്രവാചകവൈദ്യം
പ്രോസ്റ്റേറ്റ്
പ്ലേറ്റ്ലറ്റ്
ബുദ്ധി വളര്‍ച്ച
ബ്രഹ്മി
ഭഗന്ദരം-ഫിസ്റ്റുല
ഭസ്മം
മഞ്ഞപ്പിത്തം
മഞ്ഞള്‍
മനോരഞ്ജിനി
മരുന്നുകള്‍
മലബന്ധം
മഴക്കാലം
മുഖ സൗന്ദര്യം
മുഖക്കുരു
മുടി സൌന്ദര്യം
മുത്തശി വൈദ്യം
മുരിങ്ങക്കാ
മുളയരി
മുറിവുകള്‍
മൂത്രച്ചുടീല്‍
മൂത്രത്തില്‍ അസിടിടി
മൂത്രത്തില്‍ കല്ല്
മൂലക്കുരു
യുനാനി
യോഗ
യൗവനം
രക്ത ശുദ്ധി
രക്തസമ്മര്‍ദ്ദം
രുചിയില്ലായ്മ
രോഗങ്ങള്‍
രോമവളര്‍ച്ച
ലൈംഗികത
വണ്ണം വക്കാന്‍
വന്ധ്യത
വയമ്പ്
വയര്‍ വേദന
വയറിളക്കം
വാജികരണം
വാതം
വായ്പുണ്ണ്
വായ്പ്പുണ്ണ്
വിചിത്ര രോഗങ്ങള്‍
വിഷം തീണ്ടല്
വീട്ടുവൈദ്യം
വൃക്കരോഗം
വൃഷണ ആരോഗ്യം
വെള്ളപോക്ക്
വെള്ളപ്പാണ്ട്
വേദന സംഹാരികള്‍
വൈദിക് ജ്ഞാനം
ശീഖ്രസ്കലനം
ശ്വാസതടസം
സന്ധി വാതം
സന്ധിവേദന
സവാള
സോറിയാസിസ്
സൗന്ദര്യം
സ്തന വളര്‍ച്ച
സ്തനാര്‍ബുദം
സ്ത്രീകളുടെ ആരോഗ്യം
ഹൃദ്രോഗം
ഹെര്‍ണിയ
No comments:
Post a Comment