മുടി നല്ല കറുപ്പുനിറത്തില്‍ ഇടതൂര്‍ന്ന് വളരാനുള്ള ചില എണ്ണകളുടെ നിര്‍മ്മാണരീതി ഇതാ. എണ്ണ കാച്ചാന്‍ വെളിച്ചെണ്ണയും നല്ലെണ്ണയും ഉപയോഗിക്കാം. നല്ലെണ്ണയാണ് മുടി വളരാന്‍ ഉത്തമം. താരനുള്ളവര്‍ക്ക് വെളിച്ചെണ്ണയാണ് ഫലപ്രദം.
നീലിഭൃംഗാദി തൈലംനീലയമരിയില, കഞ്ഞുണ്ണി, ഉഴിഞ്ഞ, പച്ചനെല്ലിക്ക (കുരുനീക്കി) ഇവ 180 ഗ്രാം വീതം 1.920 ലിറ്റര്‍ (ഏതാണ്ട് രണ്ടുലിറ്റര്‍) തിളച്ച വെള്ളത്തില്‍ മൂന്നു തവണ ഇടിച്ച്പിഴിഞ്ഞ് അരിച്ചെടുത്ത് കല്‍ക്കത്തില്‍ ഇരട്ടിമധുരം അഞ്ജനക്കല്ല്, കുന്നിക്കുരുപരിപ്പ് ഇവ 20 ഗ്രാം വീതം അരച്ച് കലക്കി 480 ഗ്രാം (അരലിറ്റര്‍) നല്ലെണ്ണയും ചേര്‍ത്ത് കാച്ചി ചളിപാകത്തില്‍ ആട്ടിന്‍പാല്‍, തേങ്ങാപ്പാല്‍, എരുമപ്പാല്‍, പശുവിന്‍പാല്‍ ഇവ 480 മില്ലിലിറ്റര്‍ വീതം ചേര്‍ത്ത് കാച്ചി അരക്കിലമര്‍ന്ന പാകം (കുറുകിയ അവസ്ഥ) അരിക്കുക.ഈ എണ്ണയുടെ നിത്യോപയോഗത്താല്‍ ഇടതൂര്‍ന്ന കറുത്ത തലമുടി നിറയുന്നതാണ് (കൈവെള്ളയില്‍പോലും രോമം ഉണ്ടാകും എന്ന് ശ്രുതി).
No comments:
Post a Comment