അമ്മയുടെ ഗര്‍ഭത്തില്‍ കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളുണ്ട്. അതായത് , ഒന്നാം മാസം തുടങ്ങി ഒമ്പതാം മാസം വരെ. ഓരോ അവയവങ്ങളുടേയും ശാരീരിക വളര്‍ച്ചയുടേയും ഘട്ടങ്ങളാണിത്. അതുപോലെ തന്നെ, കുഞ്ഞ് പിറന്നു കഴിഞ്ഞാല്‍ വീണ്ടും വളര്‍ച്ചാഘട്ടങ്ങള്‍ തുടങ്ങുന്നു. ഓരോ പ്രായത്തിലും കുഞ്ഞുങ്ങള്‍ ഓരോരോ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണം. ഉദാഹരണമായി മൂന്നാം മാസമാകുമ്പോള്‍ കുഞ്ഞിന് കഴുത്ത് ഉറയ്ക്കാന്‍ തുടങ്ങും. ഇങ്ങനെയുള്ള മാറ്റങ്ങള്‍ അതാത് സമയങ്ങളില്‍ കുട്ടികളില്‍ പ്രകടമായില്ലെങ്കില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
വളര്‍ച്ചാ ഘട്ടങ്ങള്‍ : കുഞ്ഞ് തന്റെ പ്രായത്തിനൊത്ത് ഓരോ കാര്യങ്ങള്‍ ചെയ്തിരിക്കണം. ഇതിന് വ്യത്യാസം വരികയാണെങ്കില്‍ അതിനെ വൈകിയ വളര്‍ച്ച ഘട്ടങ്ങള്‍ അഥവാ ഡിലേഡ് മൈല്‍ സ്‌റ്റോണ്‍ എന്നു പറയുന്നു.
കുട്ടികള്‍ക്കുള്ള കഴിവുകള്‍ :
ബേസിക് മോട്ടോര്‍ സ്‌കില്‍സ് : വലിയ പേശികള്‍ ഉപയോഗിച്ചുകൊുള്ള പ്രവര്‍ത്തനങ്ങളാണിത്. അതായത് നില്‍ക്കുക , കമിഴ്ന്നുവീഴുക , ഇരിക്കുക , ഇരുന്നിട്ട് എഴുന്നേല്‍ക്കുക , എഴുന്നേറ്റിട്ട് ഇരിക്കുക ഇതൊക്കെയാണ്.
അഡ്വാന്‍സ്ഡ് മോട്ടോര്‍ സ്‌കില്‍സ് : വരയ്ക്കുന്നത് , എഴുതുന്നത് , കളിക്കുന്നത് , കഴിക്കുന്നത് ഇതൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
ലേണിംഗ് സ്‌കില്‍സ് : മറ്റുള്ളവരോട് കാര്യങ്ങള്‍ പറയുന്നതും പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നതും ആംഗ്യം കാണിക്കുന്നതുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
കൊഹ്നീറ്റീവ് സ്‌കില്‍സ് : എത്ര എളുപ്പം കുട്ടികള്‍ക്ക് പഠിച്ചെടുക്കുവാന്‍ കഴിയുന്നുണ്ട് എന്നതാണ്.
സോഷ്യല്‍ സ്‌കില്‍സ് : ഇതില്‍ പ്രധാനമായും വരുന്നത് പെരുമാറ്റമാണ്. സമൂഹത്തിലായാലും മാതാപിതാക്കളോടായാലും സുഹൃത്തുക്കളോടായാലും പെരുമാറുന്ന രീതികളാണ്.
ജനിച്ചയുടനെ കുഞ്ഞുങ്ങളുടെ കണ്ണില്‍ വെളിച്ചം തട്ടിയാല്‍ അവര്‍ കണ്ണടയ്ക്കും മുഖം തിരിക്കും. അതുപോലെ ശബ്ദം കേട്ടാല്‍ ഞെട്ടും. പിന്നീട് ചിരിക്കുവാന്‍ തുടങ്ങും. വിശപ്പ് തിരിച്ചറിയും. ആരെങ്കിലും തൊടുകയാണെങ്കിലും തിരിച്ചറിയും. ആദ്യമൊക്കെ കുഞ്ഞുങ്ങള്‍ക്ക് കാണാനുള്ള കഴിവു മാത്രമേ ഉണ്ടാകുകയുള്ളൂ. കുഞ്ഞുങ്ങളുടെ ഭാഷ കരച്ചിലാണ്.
3 -ാം മാസത്തില്‍ : ഈ പ്രായത്തില്‍ കുഞ്ഞുങ്ങള്‍ മലര്‍ന്നു തന്നെ കിടക്കും. കഴുത്തിന് ബലം വയ്ക്കാന്‍ തുടങ്ങും. എന്തെങ്കിലും വസ്തുക്കള്‍ കൊടുക്കുകയാണെങ്കില്‍ അതില്‍ പിടിക്കും. ശബ്ദം കേട്ടാല്‍ പ്രതികരിക്കും.
സോഷ്യല്‍ ഡെവലപ്‌മെന്റ് : എല്ലാവരേയും തിരിച്ചറിയാന്‍ തുടങ്ങും. കളിക്കുന്ന കാര്യങ്ങളില്‍ താത്പര്യം കാണിക്കും. ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങും.
6-ാം മാസം : ഈ പ്രായത്തില്‍ കഴുത്തും തലയും ഉയര്‍ത്തി നോക്കും. വസ്തുക്കള്‍ കൈയില്‍ വച്ച് മാറ്റി മാറ്റി കളിക്കും. മലര്‍ന്നും കമിഴ്ന്നും കിടക്കുവാന്‍ തുടങ്ങും. അപരിചിതരോട് അടുപ്പം കാണിക്കില്ല. എന്തു വസ്തുവിനേയും വായിലേക്ക് കൊണ്ട് പോകാനുള്ള പ്രവണത കാണിക്കും.
ബുദ്ധി വളര്‍ച്ച : വസ്തുക്കളെ തിരിച്ചറിയാനും കൈനീട്ടിപ്പിടിക്കുവാനും തുടങ്ങും. കൈ കാട്ടുകയാണെങ്കില്‍ ചാടി വരുവാന്‍ ശ്രമിക്കും.
സ്പീച്ച് : മ മ്മ ഡാ ഡ എന്നീ അക്ഷരങ്ങള്‍ പറഞ്ഞു തുടങ്ങും. തനിയെ ചിരിക്കും.
9-ാം മാസം : ആരുടേയും സഹായമില്ലാതെ ഇരിക്കും. കളിപ്പാട്ടങ്ങള്‍ നിലത്തിട്ട് നോക്കിയിരിക്കും. ചൂണ്ടുവിരലും തള്ളവിരലും കൂട്ടിപ്പിടിച്ച് കളിപ്പാട്ടങ്ങള്‍ എടുക്കാന്‍ ശ്രമിക്കും. കൈ കൊട്ടി കളിക്കും. ബോട്ടില്‍ കൊടുത്താല്‍ പിടിക്കുവാന്‍ ശ്രമിക്കും. പരിചയമുള്ളവരുടെ അടുത്ത് മാത്രമേ പോവുകയുള്ളൂ.
ബുദ്ധിവളര്‍ച്ച : പുസ്തകങ്ങളിലെ ചിത്രങ്ങള്‍ നോക്കും. സംഭാഷണ രീതികള്‍ ശ്രദ്ധിക്കും.
സ്പീച്ച് : മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശബ്ദങ്ങളുണ്ടാക്കും. പാട്ടുപാടുന്നതുപോലെ ശബ്ദങ്ങള്‍ ഉണ്ടാക്കും.
1 വര്‍ഷം : ഫര്‍ണീച്ചറുകളില്‍ പിടിച്ചുനില്‍ക്കാന്‍ തുടങ്ങും. അതും ഒന്നോ രണ്ടോ സെക്കന്റുകള്‍ മാത്രമേ നില്‍ക്കുകയുള്ളൂ. അതുകഴിഞ്ഞാല്‍ വീഴാന്‍ തുടങ്ങും. പിടിച്ചു നടത്തിയാല്‍ നടക്കും. കുനിഞ്ഞ് വസ്തുക്കള്‍ എടുക്കാന്‍ ശ്രമിക്കും. ഡ്രസ് ചെയ്ത് കൊടുക്കുകയാണെങ്കില്‍ സഹകരിക്കും. ടാറ്റാ പറയും. കൂടുതല്‍ അടുപ്പം കാണിച്ചുതുടങ്ങും. കാര്യങ്ങളൊക്കെ മനസ്സിലാക്കി തുടങ്ങും.
ബുദ്ധിവളര്‍ച്ച : ചെറിയ കാര്യങ്ങളില്‍പ്പോലും പ്രതികരിക്കും.
സ്പീച്ച് : രണ്ടുമൂന്നു വാക്കുവരെ പറഞ്ഞുതുടങ്ങും. പറയുന്നത് മനസ്സിലാക്കുവാന്‍ തുടങ്ങും.
1 1/4 വര്‍ഷം : മുട്ടുകുത്തി നില്‍ക്കും. സ്റ്റെയേഴ്‌സ് കയറുവാന്‍ തുടങ്ങും. ബാലന്‍സ് അധികം ഉണ്ടാകില്ല. അതുപോലെ പടികള്‍ ഇറങ്ങുവാന്‍ ശ്രമിക്കും. രണ്ട് കട്ടകള്‍ വച്ച് കഴിക്കാന്‍ തുടങ്ങും. കട്ടകള്‍ ശരിയായ രീതിയില്‍ വയ്ക്കും. അതുപോലെ തന്നെ ഡ്രസ്സ്് ചെയ്തു കൊടുക്കുമ്പോള്‍ സഹായിക്കും.
ബുദ്ധി വളര്‍ച്ച : എല്ലാം അറിയാനുള്ള ആഗ്രഹം കാണിക്കും.
സ്പീച്ച് : ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങും.
18 മാസം : മുട്ടുമടക്കി ഇരുന്ന് വസ്തുക്കള്‍ എടുക്കും. ഒറ്റയ്ക്ക് നടക്കും. ഒരു കൈയില്‍ കളിപ്പാട്ടങ്ങള്‍ വച്ച് കളിക്കും. കോണിപ്പടിയുടെ റെയില്‍ പിടിച്ചു നടക്കും. ചാടാന്‍ തുടങ്ങും. 3-4 കട്ടകള്‍ വരെ വച്ച് കളിയ്ക്കുവാന്‍ പഠിക്കും.
ഒറ്റയ്ക്ക് കളിച്ചു തുടങ്ങും. അമ്മ എപ്പോഴും അടുത്ത് വേണമെന്ന് വാശി പിടിക്കും. കപ്പ് പിടിക്കുവാന്‍ തുടങ്ങും. അതുപോലെ സ്പൂണ്‍ ഉപയോഗിക്കുവാന്‍ തുടങ്ങും. മല-മൂത്ര വിസര്‍ജ്ജനം അമ്മയെ അറിയിക്കും. എന്തെങ്കിലുമൊക്കെ അനുകരിക്കുവാന്‍ തുടങ്ങും.
ബുദ്ധിവളര്‍ച്ച : ചുറ്റുപാട് വീക്ഷിക്കുവാന്‍ തുടങ്ങും. ശരീര ഭാഗങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങും.
സ്പീച്ച് : ഒരുപാട് വാക്കുകള്‍ മനസ്സിലാക്കും. അതെല്ലാം ആവര്‍ത്തിച്ചു പറയുവാന്‍ ശ്രമിക്കും.
2 വര്‍ഷം : ബോള്‍ കാലുകൊണ്ട് തട്ടിക്കളിക്കുവാന്‍ തുടങ്ങും. കാലു കുത്തിയിരിക്കും. വേഗം എഴുന്നേല്‍ക്കുകയും ഇരിക്കുകയും ചെയ്യും. 6 കട്ടകള്‍ വരെ വച്ച് കളിക്കുവാന്‍ തുടങ്ങും. ഓടുവാന്‍ തുടങ്ങും. കോണിപ്പടികള്‍ ഇറങ്ങി വരുമ്പോള്‍ രണ്ട് കാലും ചേര്‍ത്ത് വയ്ക്കും. ബുക്കിന്റെ പുറങ്ങള്‍ വേഗം മറിച്ചുനോക്കുവാന്‍ തുടങ്ങും. വാശി കാണിച്ചു തുടങ്ങും. ദേഷ്യം പ്രകടിപ്പിക്കും. ഷൂസ് ഒറ്റയ്ക്ക് ഇടും. കപ്പില്‍ പിടിച്ചു കുടിയ്ക്കും.
ബുദ്ധി വളര്‍ച്ച : 2-3 വാക്കുകള്‍ ചേര്‍ത്ത് സംസാരിക്കുവാന്‍ തുടങ്ങും. ചിത്രങ്ങള്‍ കണ്ട് മനസ്സിലാക്കുവാന്‍ കഴിയും. സ്വയം തിരിച്ചറിയുവാനുള്ള കഴിവുണ്ടാകും.
സ്പീച്ച് : പുതിയ വാക്കുകള്‍ പിടിച്ചെടുക്കുകയും തന്നെ സംസാരിക്കുവാനും തുടങ്ങും.
മുകളില്‍ പറഞ്ഞ ഈ കാര്യങ്ങളൊക്കെയാണ് കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വളര്‍ച്ച ഘട്ടങ്ങള്‍. ഈ ഘട്ടങ്ങള്‍ക്ക് ചെറിയ വ്യതിയാനം വരുകയാണെങ്കില്‍ സാരമാക്കേണ്ട കാര്യമില്ല. എന്നാല്‍ വലിയ രീതിയില്‍ വ്യതിയാനം വരികയാണെങ്കില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
No comments:
Post a Comment