Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 9 January 2015

അറിയണോ ജീരക മാഹാത്മ്യം?

നമ്മുടെ ഭക്ഷണത്തില്‍ ജീരകത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌. ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം മുന്നില്‍ തന്നെ. സംസ്കൃതത്തില്‍ സുഗന്ധ എന്നറിയപ്പെടുന്ന ജീരകത്തിന്‌ ഇംഗ്ലീഷില്‍ കുമിന്‍ എന്നാണ്‌ പേര്‌. ശാസ്ത്രീയ നാമം കുമിനും സിമിനും.  ശ്വേതജീരകം (വെളുത്തത്), കൃഷ്ണജീരകം (കറുത്തത്), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ 4 വിധത്തിലുള്ള ജീരകമുണ്ട്. ജീരകത്തിന്റെ ഗുണം അനവധിയാണ്. ജീരകം എന്ന പദത്തിന്റെ അര്‍ത്ഥം സ്വന്തം ഗുണങ്ങളെക്കൊണ്ട് രോഗശാന്തിയെ പ്രദാനം ചെയ്യുന്നത് എന്നാണ്.  സിറിയ, ഈജിപ്ത്‌, കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജീരകം കൃഷി ചെയ്തു വരുന്നു. ജീരക കയറ്റുമതിയില്‍ ഒന്നാം സ്ഥനത്ത്‌ ഇറാനാണ്‌. ഇന്ത്യയില്‍ കേരളം, ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ മേറ്റ്ല്ലായിടത്തും ജീരകം കൃഷി ചെയ്ത്‌ വരുന്നു.  കൊഴുപ്പ്‌, മാംസ്യം, അന്നജം, നാര്‌ ഇത്യാദികളെല്ലാം സമൃദ്ധമായി ജീരകത്തില്‍ അടങ്ങിയിരിക്കുന്നു.ജീവകം- എ (കരോട്ടിന്‍) കാത്സ്യം, ഇരുമ്പ്‌ എന്നിവയും ധാരാളമുണ്ട്‌. നമ്മുടെ കറികളില്‍ ജീരകം ചതച്ചിടുകയും വറുത്ത്‌ പൊടിച്ചിടുകയും ചെയ്യുന്നു. ചതച്ചിടുന്നത്‌ വായുകോപത്തിന്റെ സാധ്യത ഇല്ലാതാക്കുന്നു. വറുക്കുമ്പോള്‍ ജീരകത്തിലെ സുഗന്ധ എണ്ണകള്‍ സ്വതന്ത്രമാക്കപ്പെടുകയും പോഷക മൂല്യം ഏറുകയും ചെയ്യുന്നു.  കേരളീയര്‍ക്ക്‌ ജീരക വെള്ളം വളരെ പ്രധാനപ്പെട്ടതാണ്‌. ചെറിയ തോതില്‍ ഇതില്‍ നിന്നും ലഭിക്കുന്ന കരോട്ടിന്‍ (ജീവകം-എ) പ്രതിരോധ ശക്തി നല്‍കുന്നു. വിഭവ സമൃദ്ധമായ സദ്യയ്ക്ക്‌ ശേഷം ജീരക വെള്ളം കുടിക്കുന്നത്‌ ഗ്യാസ്‌ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.  ജഠരാഗ്നിയെ വര്‍ധിപ്പിക്കുകയും മുലമൂത്രപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും, കണ്ണിന് ഗുണകരവും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുക തുടങ്ങി അനേകം ഗുണങ്ങള്‍ ജീരകത്തിനുണ്ട്. പ്രകൃതി ചികിത്സയിലും ജീരകത്തിന്‌ സ്ഥാനമുണ്ട്. പൊണ്ണത്തടി കുറയ്ക്കുന്നതിന്‌ ജീരക വെള്ളം കുടിച്ച ശേഷം ഉപവാസം അനുഷ്ഠിക്കാന്‍ പ്രകൃതി ചികിത്സകര്‍ നിര്‍ദ്ദേശിക്കുന്നു. പ്രസവ ശുശ്രൂഷയിലും ജീരകം ഉപയോഗിക്കുന്നു. പ്രസവ ശേഷം ഗര്‍ഭാശയം ചുരുങ്ങി പൂര്‍വ്വ സ്ഥിതി പ്രാപിക്കാനും ഗര്‍ഭപാത്രത്തെ ശുദ്ധീകരിക്കനും ജീരകാരിഷ്‌ടം നല്‍കാറുണ്ട്‌. കാത്സ്യം, കൊഴുപ്പ്‌, ഇരുമ്പ്‌, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നത്‌ കൊണ്ടാണ്‌ ജീരകത്തിന്‌ പ്രാധാന്യം ലഭിക്കാന്‍ കാരണം എന്ന്‌ കരുതുന്നു.  ജീരകം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദിക്ക് ആശ്വാസം കിട്ടും. ജീരകം പശുവിന്‍ നെയ്യില്‍ വറുത്തരച്ച് പുരട്ടിയാല്‍ കുരു പഴുത്തുപൊട്ടും. ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് കല്‍ക്കമാക്കി നെയ്യ് കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ദി, അരുചി ഇവ മാറും. ജീരകം പശുവിന്‍ നെയ്യില്‍ ചേര്‍ത്ത് പുകവലിച്ചാല്‍ കൊക്കക്കുര മാറും.  വിളര്‍ച്ച, ചെന്നിക്കുത്ത്‌, ദഹനക്കേട്‌, ഗ്യാസ്‌ മുതലായവ മൂലമുള്ള വയറു വേദന അലര്‍ജി എന്നിവയ്ക്ക്‌ ജീരകത്തിന്‌ ആശ്വാസം നല്‍കാന്‍ കഴിയും. കായിക ശേഷി വര്‍ദ്ധിപ്പിക്കുക, മുലപ്പാലൂറാന്‍ സഹായിക്കുക, ശരീരത്തിന്‌ പ്രതിരോധ ശേഷി നല്‍കുക എന്നിവയ്ക്കെല്ലാം ജീരകം ഉപയോഗിക്കാം. രക്ത ശുദ്ധീകരണത്തിനും ദഹനത്തിനും സഹായിക്കുന്ന ജീരകം ഒരു ലൈംഗികോത്തേജകാരിയുമാണ്‌.



പെരും ജീരകം.

          വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം.  വായുകോപത്തിന്ഉത്തമൌഷധമാണ് പെരുംജീരകത്തിലടങ്ങിയിരിക്കുന്ന എണ്ണ.  ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസ്സംഎന്നിവയുടെ ശമനത്തിനും ഇതു നല്ലതാണ്.  വായുശല്യമകറ്റാന്‍ പെരുംജീരകച്ചെടിയുടെ ഇലയ്ക്കു കഴിയും. ദഹനസഹായികളായ ഇഞ്ചി, ജീരകം, കുരുമുളക് എന്നിവയുമായി ചേര്‍ത്തു കഴിക്കുന്നതും നല്ലതാണ്. ഒരുഏലക്കായും ഒരു നുള്ളു ജീരകവും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കൊടുക്കുന്നത് കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും ദഹനത്തെ സഹായിക്കും.  ഒരു ടീസ്പൂണ്‍ പെരുംജീരകം ഒരു കപ്പു തിളച്ച വെള്ളത്തിലിട്ട്, ഒരു രാത്രി മുഴുവന്‍അടച്ചു വെച്ച് രാവിലെ തെളിവെള്ളം മാത്രം ഊറ്റി തേനും ചേര്‍ത്തു കഴിച്ചാല്‍ മലബന്ധം ശമിക്കും. പാനീയമെന്ന നിലയിലും പെരുംജീരകം ഉദരവ്യാധികള്‍ക്ക് ആശ്വാസം പകരും.  സോസ്പാനില്‍ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂണ്‍ പെരുംജീരകം ഇട്ടടച്ച്, തീരെ ചെറിയ തീയില്‍ 15 മിനിറ്റ് വയ്ക്കുക.  പിന്നീട്അരിച്ച് ചെറുചൂടോടെ കുടിക്കുക.  ഇതാണു പെരുംജീരക പാനീയം.  സ്വാദു മെച്ചപ്പെടുത്താന്‍ കുറച്ചു പാലും തേനും ചേര്‍ക്കാം.  ഇതില്‍ പെരുംജീരകപ്പൊടി ഉപയോഗിച്ചാലും മതി. പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍അരക്കപ്പു വെള്ളത്തില്‍ അര ടീസ്പൂണ്‍ മതി.  തിമിരം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതക്ക് ദിവസവും രാവിലെയും വൈകുന്നേരവും 6 ഗ്രാം വീതം കഴിക്കുന്നത് ആശ്വാസമാണ്.  തുല്യഅളവില്‍ പെരുംജീരകവും മല്ലിയുംപഞ്ചസാരയും ചേര്‍ത്ത് പൊടിച്ച് 12 ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നതും നല്ലതാണ്. ഉറക്കമില്ലായ്മക്ക് വായുകോപത്തിനു തയ്യാറാക്കിയതുപോലെ പാനീയം ഉണ്ടാക്കി രാത്രി ഭക്ഷണശേഷം കുടിക്കുക.               സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനു തുല്ല്യമായ ഘടകങ്ങള്‍ പെരുംജീരകത്തില്‍ അടങ്ങിയിരിക്കുന്നു.  മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് പെരുംജീരകം കൊണ്ട് തയ്യാറാക്കുന്നപാനീയം ദിവസം മൂന്നു പ്രാവശ്യം കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും.ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന വിഷമതകള്‍ ഇല്ലാതാക്കാനും ഈ പാനീയത്തിനു  കഴിയും. ദന്തരോഗ ശമനത്തിനു വേണ്ടി തയ്യാറാക്കുന്ന എല്ലാത്തരം മരുന്നുകളിലും മൌത്ത് വാഷുകളിലും പെരുംജീരകം ഒരു പ്രധാന ചേരുവയാണ്.  ഇത് വെള്ളത്തിലിട്ട് ഒരുപാട് നേരം തിളപ്പിക്കരുത്.  എണ്ണയുംദഹനസഹായിയായ ഘടകങ്ങളും നഷ്ടപ്പെടും.  പെരുംജീരകം വാറ്റിയെടുക്കുന്ന എണ്ണ പെര്‍ഫ്യൂംസ്, സോപ്പ്തുടങ്ങിയ സൌന്ദര്യവര്‍ദ്ധകവസ്തുക്കളുടെ നിര്‍മാണത്തിനുപയോഗിക്കുന്നു.  ഗ്രൈപ്പ് വാട്ടറിന്റെ നിര്‍മാണത്തിനും ഇത് ഒരു പ്രധാന ചേരുവയാണ്. പെരുംജീരകത്തില്‍ നിന്നും എണ്ണ വാറ്റിയ ശേഷം കിട്ടുന്നപിശിട് കാലിത്തീറ്റയായും ഉപയോഗിക്കുന്നു.  

No comments:

Post a Comment