എന്നിവയെ അകറ്റാന്‍... : നുറുങ്ങുകള്‍
സ്ത്രീ പുരുഷ ഭേദമന്യേ നമ്മളില്‍ മിക്കവരും മുഖക്കുരു കൊണ്ട് പൊറുതി മുട്ടുന്നവരാണ്. മുഖക്കുരു മുഖത്തിന്‍റെ സൌന്ദര്യം നശിപ്പിക്കുന്നു. പ്രായ ഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു ചില ഹാര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമുണ്ടാകുന്നവാണ്. നമുക്ക് നമ്മുടെ വീട്ടു പറമ്പില്‍ തന്നെ സുലഭമായി ലഭിക്കുന്ന ചില വസ്തുക്കളെ കൊണ്ട് മുഖക്കുരു അകറ്റാന്‍ വേണ്ടിയുള്ള ചില ടിപ്സാണ് ഈ പോസ്റ്റിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്.
- തുളസിയിലയും, പച്ചമഞ്ഞളും കൂട്ടി അരച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ ഇരുന്ന ശേഷം കഴുകിക്കളയുക.
- ചന്ദനവും അല്പം കര്‍പ്പൂരവും ചേര്‍ത്ത് അരച്ച് രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടുക.
- പാൽപ്പാടയില്‍ മഞ്ഞള്‍ അരച്ചു ചേര്‍ത്ത് രാവിലെ മുഖത്ത് പുരട്ടുക. ഏകദേശം അര മണിക്കൂറിനകം കഴുകിക്കളയാം.
- പപ്പായ നല്ലവണ്ണം അരച്ച് കുഴമ്പ് പരുവത്തിലാക്കി പതിവായി മുകത്ത് പുരട്ടിയാല്‍ മുഖക്കുരുവും കാരയും ഇല്ലാതാക്കാം.
- തേങ്ങാപ്പാലില്‍ കുങ്കുമപ്പൂ അരച്ച് പുഖത്ത് പുരട്ടുക.
- ആര്യവേപ്പിന്‍റെ ഇലയിട്ട് തിളപ്പിച്ചു വെള്ളം ഉപയോഗിച്ച് രാവിലെ ഉണര്‍ന്നയുടന്‍ മുഖം കഴുകുക. കുറച്ച് ദിവസം ഇങ്ങനെ തുടര്‍ന്നാല്‍ മുഖക്കുരുവിനെ നിശ്ശേഷം മാറ്റിയെടുക്കാം.
- ഒരു സ്പൂണ്‍ കടലമാവില്‍ പുതിനയിലയും വേപ്പിലയും അരച്ചു ചേര്‍ക്കുക. ഇതില്‍ അൽപ്പം മഞ്ഞള്‍ പൊടി ചേര്‍ത്ത് യോജിപ്പിക്കുക. മുഖത്ത് പുരട്ടി പത്ത് മിനിട്ടിനു ശേഷം ലേപനം ഉണങ്ങി തുടങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.
- തക്കാളി, ചെറുനാരങ്ങ, മുള്ളങ്കി എന്നിവ.............യുടെ നീര് ഒരേ അളവില്‍ കലര്‍ത്തിയെടുത്ത് മുഖത്ത് പുരട്ടുക. അര മണിക്കൂറിന് ശേഷം കഴുകിക്കളയുക.
- ഓറഞ്ച് നീരും അതേ അളവില്‍ തന്നെ ചെറുതേനും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് മുഖം വൃത്തിയാക്കാം.
- തേങ്ങയുടെ വെള്ളം കൊണ്ട് പതിവായി മുഖം കഴുകുന്നതും, കുടിക്കുന്നതും, മുഖക്കുരുവിന് നല്ലൊരു പ്രതിവിധിയാണ്.
- വാഴയുടെ പച്ച നിറമുള്ള മൂത്ത ഇല അരച്ച് മുഖത്ത് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.
- രക്ത ചന്ദനം അരച്ച് ചെറുതേനില്‍ ചാലിച്ച് മുഖത്ത് പുരട്ടി അര മണിക്കൂറിനകം കഴുകിക്കളയാം.
- ഓറഞ്ച് നീരും അതിന്‍റെ അതേ അളവില്‍ ചെറുതേനും യോജിപ്പിച്ച് മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴികിക്കളയുക.
ചെറുനാരങ്ങാ
ബ്ലാക് ഹെഡ്‌സ് പലരുടേയും സൗന്ദര്യപ്രശ്‌നമാണ്. ഇതിന് പലപ്പോഴും ഓയിന്റ്‌മെന്റുകളും ലേസര്‍ ഉള്‍പ്പെടെയുള്ള പല വഴികളും ഇപ്പോഴുണ്ട്. ഇതിന് വേണ്ടി ബ്യൂട്ടി പാര്‍ലര്‍ കയറിയിറങ്ങി നടക്കുന്നവരുമുണ്ട്. എന്നാല്‍ ബ്ലാക് ഹെഡ്‌സ് നീക്കാന്‍ പറ്റിയൊരു വഴിയാണ് ചെറുനാരങ്ങാനീര്. ഇതുകൊണ്ട് എങ്ങനെ ബ്ലാക് ഹെഡ്‌സ് നീക്കാമെന്നു നോക്കൂ.മുഖം ചെറുചൂടുവെള്ളം കൊണ്ട് കഴുകുക. ചെറുനാരങ്ങ മുറിച്ച് ബ്ലാക് ഹെഡ്‌സുള്ളിടങ്ങളില്‍ ഉരസുക. പ്രത്യേകിച്ച് മൂക്കിന് ഇരുവശങ്ങളിലും. ഇവിടെയാണ് ബ്ലാക് ഹെഡ്‌സ് കൂടുതലുണ്ടാകാന്‍ സാധ്യത. ചെറുനാരങ്ങാനീരില്‍ പഞ്ചസാര ചേര്‍ത്ത് സ്‌ക്രബറുണ്ടാക്കാം. ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറിയും മുഖത്ത് ബ്ലാക് ഹെഡ്‌സുണ്ടെങ്കില്‍ സ്‌ക്രബ് ചെയ്യാം. ഇത് മുഖക്കുരുവിന് പരിഹാരമാവുകയും ചെയ്യും. ചെറുനാരങ്ങാനീരും മുട്ടവെള്ളയും ചേര്‍ത്തും ബ്ലാക്‌ഹെഡ്‌സിന് പരിഹാരമുണ്ടാക്കാം. മുട്ടവെള്ളയുടെ കൂടെ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് ബ്ലാക് ഹെഡ്‌സുള്ളിടത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ പൊളിച്ചെടുക്കാം. ബ്ലാക് ഹെഡ്‌സ് എളുപ്പത്തില്‍ നീങ്ങിക്കിട്ടും. പനിനീരും ചെറുനാരങ്ങാനീരും ചേര്‍ത്തും ബ്ലാക്‌ഹെഡ്‌സ് നീക്കാം. ഇതില്‍ പഞ്ഞി മുക്കി ബ്ലാക് ഹെഡ്‌സുള്ളിടത്ത് പുരട്ടുക. ഇത് ബ്ലാക് ഹെഡ്‌സ് നീക്കാന്‍ സഹായിക്കും. അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത്തരം മാര്‍ഗങ്ങള്‍ അടുപ്പിച്ച് ചെയ്യുക തന്നെ വേണം. എങ്കിലേ ഫലം കാണൂ. ബ്ലാക്‌ഹെഡ്‌സ് മാറ്റുന്നതോടൊപ്പം ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും ഈ രീതി സഹായിക്കും. ചെറുനാരങ്ങാനീര് ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മുകളില്‍ പറഞ്ഞ മാര്‍ഗങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ ഏതെങ്കിലും മോയിസ്ചറൈസര്‍ മുഖത്തു പുരട്ടാനും ശ്രദ്ധിയ്ക്കുക
No comments:
Post a Comment