കുഞ്ഞിന്റെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ പോംവഴികള്‍
reporter
എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നതാണ് അവരുടെ മക്കള്‍ ഐന്സ്റ്റീനെപ്പോലെയും സ്റ്റീഫന്‍ ഹോക്കിങ്ങ്സിനെപ്പോലെയും ബുദ്ധിയുള്ളവരാകണമെന്ന്. ഇതിനു കുഞ്ഞുനാള് മുതല്‍ തന്നെ കുട്ടികളെ പ്രാപ്തരാക്കണം. ഒരു കുട്ടി ജനിക്കുമ്പോള്‍ തന്നെ അവന്റെ ബുദ്ധി വികസിക്കാന്‍ തുടങ്ങും. മാതാപിതാക്കള്‍ മുന്‍കൈയെടുത്താല്‍ അവര്‍ മിടുക്കരായി വളരും. ഇതിനു വേണ്ടതെന്ന് വിവിധ കാര്യങ്ങളെക്കുറിച്ചും വിഷയങ്ങളെക്കുറിച്ചും കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുകയാണ്. കുട്ടികളുടെ അറിവിന്റെ ലോകം വിശാലമാക്കുക. കുഞ്ഞിനെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വാക്കുകള്‍ മനസിലാക്കിക്കുന്നതിലൂടെ പഠിക്കാനുള്ള താല്‍പര്യം കുഞ്ഞില്‍ നിറയ്ക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയും.
ധാരാളം ചിത്രങ്ങളും നിറങ്ങളുമുള്ള പുസ്തകങ്ങള്‍ കുഞ്ഞിനു നല്‍കുക. പുസ്തകങ്ങളിലെ കഥകളും പാട്ടുകളും ദിവസവും അല്‍പനേരം ഉറക്കെ വായിക്കുക. കിടക്കാന്‍ പോകുന്ന സമയത്തും കുഞ്ഞിന് കഥ പറഞ്ഞു കൊടുക്കാം. പുതിയ കഥകള്‍ വേണം പറഞ്ഞു കൊടുക്കാന്‍.
കുഞ്ഞിനെ ഇടയ്ക്കിടെ പുറത്തേയ്ക്കു കൊണ്ടുപോകാം. പുതിയ കാഴ്ചകള്‍ കുഞ്ഞിന്റെ അനുഭവസമ്പത്തു വളര്‍ത്തുന്നു. വീട്ടിലെത്തിയ ശേഷം പോയ സ്ഥലങ്ങളുമായി ബന്ധപ്പെട്ട കുഞ്ഞിന്റെ അനുഭവങ്ങള്‍ പറയിക്കുക. കുഞ്ഞിന് എന്തൊക്കെ ഇഷ്ടപ്പെട്ടെന്നും ഇഷ്ടമാകാത്തത് എന്താണെന്നും ചോദിക്കാം.
കുഞ്ഞിനെ മറ്റു കുട്ടികളുമായി കളിക്കാന്‍ അനുവദിക്കുക. മാതാപിതാക്കളും കുട്ടികളോടൊപ്പം കളിക്കുകയും ഇടയ്ക്കിടെ തോറ്റു കൊടുക്കുകയും വേണം. കളിയില്‍ തോല്‍ക്കുന്നതു സ്വാഭാവികമാണെന്നു കുഞ്ഞു മസിലാക്ക ട്ടെ. നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പ്രോത്സാഹിപ്പിക്കാം. ഇതു സാമൂഹികപരമായ കഴിവുകള്‍ കുഞ്ഞില്‍ വളര്‍ത്താന്‍ സഹായിക്കും.
ആറുമാസമായെങ്കില്‍ കുഞ്ഞുവാവയ്ക്ക് കുറുക്ക് കൊടുത്തുതുടങ്ങാം. ഉമിനീര്‍ഗ്രന്ഥികള്‍ പ്രവര്‍ത്തിച്ചുതുടങ്ങാന്‍ ഇത്രയുംനാള്‍ വേണമെന്നതിനാല്‍ ദഹനം എളുപ്പത്തില്‍ നടക്കും.അമ്മയ്ക്കു മുലപ്പാല്‍ കുറവെങ്കില്‍ മൂന്നു മാസമാ കുമ്പോഴേക്കും കുറുക്കുകള്‍ തുടങ്ങുന്നതുകൊണ്ട് ദോഷമില്ല. ഒരു വയസ്സാകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ ന്നവര്‍ കഴിക്കുന്ന മിക്കവാറും ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാമെന്നതിനാല്‍ കുറുക്ക് അതുവരെ മതിയാകും. എല്ലാ ആഹാരങ്ങളോടും പ്രിയം കാണിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് മൂന്നു വയസ്സുവരെ കുറുക്കുകൊടുക്കാം.
പഞ്ഞപ്പുല്ല് (മുത്താറി, റാഗി), കൂവരക്, ഏത്തയ്ക്കാപ്പൊടി, കൂവപ്പൊടി എന്നിവയാണ് കുറുക്കുണ്ടാക്കാന്‍ പറ്റിയത്. കാല്‍സ്യത്തിന്റെയും ഇരുമ്പിന്റെയും ഉത്തമ സ്രോതസുകളാണ് കുറുക്കുകള്‍.കാല്‍സ്യം കൂടുതലുളളതിനാല്‍ കുഞ്ഞുങ്ങളുടെ എല്ലിനും പല്ലിനും വളര്‍ച്ചകിട്ടാന്‍ കുറുക്ക് പ്രയോജനപ്പെടും. ഏത്തയ്ക്കാപ്പൊടിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരപുഷ്ടി കുറവുള്ള കുട്ടികള്‍ക്ക് കുറുക്ക് പതിവായി കൊടുക്കാം. എല്ലാ ആഹാരവും ദഹിക്കാത്ത അവസ്ഥയുളള കുഞ്ഞു ങ്ങള്‍ക്കും ഇതു നല്ലതാണ്. മെലിഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് കുറുക്കിനൊപ്പം അമുക്കുരം പൊടിച്ചുചേര്‍ത്ത് നല്‍കുക. ശരീരം പുഷ്ടിപ്പെടും. തെച്ചിപ്പൂവ്, ബദാം, ഇരട്ടിമധുരം, വയമ്പ് എന്നിവ പൊടിച്ച മിശ്രിതവും കുറുക്കില്‍ ചേര്‍ത്തു നല്‍കിയാല്‍ ബുദ്ധിശക്തി വര്‍ധിക്കുമെന്ന് ആയുര്‍വേദം പറയുന്നു. ജടാമാഞ്ചി, കറിവേപ്പില, വരട്ടുമഞ്ഞള്‍, പിപ്പലി, നെല്ലിക്കാത്തോട്, വെളളക്കൊട്ടം, നറുനീണ്ടിക്കിഴങ്ങ്, വയമ്പ് എന്നിവയും ഇവയ്ക്കു തുല്യഅളവില്‍ ബ്രഹ്മിയും പശുവിന്‍പാലില്‍ താളിച്ച് കുറുക്കില്‍ചേര്‍ത്തു കൊടുക്കുന്നതും ബുദ്ധിശക്തിക്കു മേന്‍മ കൂട്ടുമെന്നാണ് ആയുര്‍ വേദ വിധി.പണ്ടുകാലത്തു കുട്ടികള്‍ക്ക് ഇത്തരത്തില്‍ നല്കിയതു വഴിയാണു ബുദ്ധിവികാസം ഉണ്ടായത്. ആയുര്‍വേദത്തില്‍ ബുദ്ധി വികസിക്കാനും ഓര്‍മശക്തി നിലനിലര്‍ത്താനും ആവശ്യമായ പല മരുന്നുകളും പറയുന്നുണ്ട്. അതിവേഗം വളരുന്ന ലോകത്തില്‍ മത്സര ബുദ്ധിയോടെ മുന്നേറാന്‍ നിങ്ങളുടെ കുട്ടികളെ പ്രാപ്തരാക്കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ നല്ലൊരു നിലയില്‍ എത്തിച്ചേരാന്‍ സാധിക്കൂ. എല്ലായിടത്തും ഒന്നാമത്ത് എത്തുന്നവനെ മാത്രമേ ഇന്നു ലോകത്തിന് ആവശ്യമുള്ളൂ. ഇക്കാരണത്താല്‍ കുട്ടികളുടെ ബുദ്ധിയും ഓര്‍മശക്തിയും മികവുറ്റതാക്കാന്‍ കുട്ടിക്കാലം മുതല്‍ തന്നെ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
No comments:
Post a Comment